Singer : Sayonara, Sarath, Jacob Sam, Nomadic Rap
Lyrics : Vijay Mali
Music : Jacob Sam
Year : 2015
എന്നെന്നും എന്നിൽ ചേരും ഒരു ഗാനം പോലെ
എൻ ചുണ്ടിൽ മുത്തും നേരം
രാവിൽ തേടും ഞാനിന്നൊളിച്ചിരിക്കെ
കാതിൽ രസം പകരെ എൻ ശ്വാസം ഇരുൾ നിറയും
കാണാൻ കാത്തിരിക്കും കേൾക്കാൻ ചേർന്നിരിക്കും
പാടാൻ മറന്നിരിക്കും മൗനമേ...
കാണാകുളിരും മേലാസകലം വാടാമലരായ് പുണരുമ്പോൾ
കാറ്റായ് തഴുകും പൂഞ്ചോലകളിൽ ചൂടാമലരായ് വിടരുമ്പോൾ
വറ്റാതീരം ചേരുന്നേരം പുന്നാരം നിൻകാതിൽ ചൊല്ലും
മിന്നാരം എൻ കണ്ണിൽ കാണെ മിണ്ടാതെ നീ മാറിൽ ചേർക്കും
നീ താരമേയായി ആറാടുമ്പോൾ ഞാനും നീയും കൊടിയിലേറും
പാൽനിലാവിൽ കുട ചൂടും നേരത്ത്
മഴവില്ലിൻ നിറമെല്ലാം വെൺകോണിൽ ചാർത്തി പോകും
മഴനൂലിൽ ഒളിവർണ്ണം കൺചേലിൽ തുന്നിച്ചേർക്കും
പലവർണ്ണം മനതാരിൽ വല നെയും നേരം വന്നേ
മഴതോറും നേരം എൻ ചാരെ വാ
ഞാനാമിഴികൾ തേടും നിനവിൽ ഇതളായ് വിരിയും കനവെല്ലാം
കാണാമരവും പൂന്തേൻ നുകരാൻ രാവിൽ നിറയും ശലഭങ്ങൾ
എത്താക്കൊമ്പിൻ തുമ്പിൻ താഴെ ചിലാട്ടും പൊൻതിങ്കൾ കാണും
തൊട്ടാലോ ഞാൻ തൊട്ടാവാടി മിണ്ടാതെ നിൻ കൂടെ പോരും
കൺപീലി മെല്ലെ താളംതുള്ളുമ്പോൾ നീയും ഞാനും തീരം തൊടുംനേരം
രാവും കുളിരും വഴി മാറിപോകുന്നേ
ഒരു മുത്തം മാണി മുത്തം ചെറു മുത്തായി പൊഴിയും നേരം
ഒരു മുത്തിൽ മഴവില്ലിൻ നിറമെല്ലാം മായും നേരം
നറുമഞ്ഞിൻ കണിയെല്ലാം ഇളവെയിലിൻ ചിരിയിൽ മായും
വെയിൽ ചായും നേരം എൻ ചാരെ വാ...