Singer : Shreya Ghoshal
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010
പ്രിയനേ...പ്രിയനേ...
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിയീല (2)
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിയീല (2)
ആരോരുമില്ലാതിരുന്ന നിന്നരികിൽ ഞാൻ
ആവണിത്തെന്നലായി വന്നിരുന്നു
ആരോരുമില്ലാതിരുന്ന നിന്നരികിൽ ഞാൻ
ആവണിത്തെന്നലായി വന്നണഞ്ഞു
(അരികിലുമില്ല നീ...)
എന്നിലെ മധുരവും എൻ
ചുടുനിശ്വാസത്തിൻ സുഗന്ധവും
പിന്നതിൻ ലഹരിയും നീയറിഞ്ഞു
എല്ലാം കവർന്നെടുത്തു (2)
അരികിലുമില്ലാതെ അകലെയുമല്ലാതെ
എവിടെയോ പോയ്മറഞ്ഞു
പിന്നെ നീ എവിടെയോ പോയ്മറഞ്ഞു
(അരികിലുമില്ല...)
നിന്നിലെ എന്നെയും നിന്നാർദ്രഭാവങ്ങൾ തൻ
വർണ്ണങ്ങൾ പിന്നെ നിൻ സ്വപ്നങ്ങളും
ഞാനറിഞ്ഞു സ്വയം തിരിച്ചറിഞ്ഞു (2)
ഞാനില്ലാതെയും ഞാനറിയാതെയും
നിന്നിഷ്ടങ്ങൾ നീ താലോലിച്ചു
അന്യയെ പോലെ ഞാൻ നോക്കി നിന്നു
അരികിലുമില്ലാതെ അകലെയുമല്ലാതെ
എവിടെയോ പോയ്മറഞ്ഞു
പിന്നെ നീ എവിടെയോ പോയ്മറഞ്ഞു
(അരികിലുമില്ല...)