Singer : Jyostna
Lyrics : Santhosh varma
Music : Balabhaskar
Year : 2005
കാക്കപ്പൂവിനെ കണ്ടേ.. തുമ്പപ്പൂവിനെ കണ്ടേ..
കാക്കപ്പൂവിനെ കണ്ടേ.. തനി തുമ്പപ്പൂവിനെ കണ്ടേ..
നാട്ടിടവഴിയോരത്തു ഓണത്തുമ്പിയെ കണ്ടേ..
അരിമുക്കുറ്റിപൂ കണ്ടേ.. ഇനി ഉത്സവമാണേ..
ഇതുവഴി വരവായി.. പ്രിയമധുമാസം.. കിളിമകളെവിടെ..
ഉണരുക കിളിയേ വരവേൽക്കാനായി.. ശംഖൊലിയെവിടെ..
(കാക്കപ്പൂവിനെ കണ്ടേ)
കസവിൻ ധാവണിയിൽ നാടൊരുങ്ങണ കണ്ട് നിന്നേ..
വഴിയിൽ മാങ്കുയിലിൻ പാട്ടുണർന്നേ..
മനയ്ക്കൽ കുമ്മികളി താളമിട്ടുലയിച്ചിരുന്നേ..
ചുവടിൽ കേരളത്തിൻ തനിമയുണ്ടേ..
അരുണനു തെളിമവരും.. പുതുമകൾ ഇതൾ വിരിയും..
നറുമണമൊഴുകിവരും.. പുലരികൾ കളമെഴുതും..
പൂവിളിയെവിടെ പുലിക്കളി കുമ്മാട്ടി.. കൂത്തുകളെവിടെ
ആർപ്പോ.. ഇർറോ ഇർറോ ഇർറോ..
(കാക്കപ്പൂവിനെ കണ്ടേ)
കടും തുടി കൊട്ടി വരും പാണനിന്നൊരു കഥ പറഞ്ഞേ..
കഥകളി കച്ചകെട്ടും കളരി കണ്ടേ..
കഴുത്തിൽ പൊന്നണിയും മോടി വള്ളം ഒരുങ്ങി വന്നേ
തുഴകൾ തിരയുലയും കായൽ കണ്ടേ..
കരളിനു കുളിരു തരാം.. കനവിന് ചിറക് തരാം
കളിചിരി ഇത് തുടരാം.. അടിമുടി രസമറിയാം
പൂക്കുടയെവിടേ ദേവന് നേദിക്കാൻ..
ആർപ്പോ.. ഇർറോ ഇർറോ.. ഇർറോ..
(കാക്കപ്പൂവിനെ കണ്ടേ)