Alivakumen

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Music : Kailas Menon
Lyrics : Manu Manjith
Singer : Nithya Mammen

Lyrics

അലിവാകുമെൻ നായകാ
അകതാരിലായ് വാഴ്ക നീ
കൺതെളിച്ചങ്ങളായ്.. പൊൻ വെളിച്ചങ്ങളായ്
കാൽ നടപ്പാതയിൽ ചേരണേ..
നിൻ ചൊരുക്കങ്ങളിൽ
മഞ്ഞുനീർ തുള്ളികൾ തൂകണേ
ദേവനേ നാഥനേ യേശുവേ
നിന്റെ അൾത്താരയെൻ മാനസം
നിത്യമേ.. സത്യമേ..
നിന്റെ കാരുണ്യമീ ജീവിതം
അലിവാകുമെൻ നായകാ
അകതാരിൽ ആ വാഴ്ക നീ
നോവിൻ കരൾ മരുവിൽ ഏകാകിയായി
ദിശ തെറ്റും ഇളം പൈതലോ..
വാഴ്‌വിൻ പൊരുൾ തേടി എത്തുന്നിതാ
വിരൽ നീട്ടി വഴി കാട്ടണേ
നിന്റെ സങ്കീർത്തനം
എന്റെ സംഗീതമായി
നിന്നിലെന്നും ഇടം നൽകണേ..
നാഥനേ യേശുവേ
നിന്റെ അൾത്താരയിൻ മാനസം
നിത്യമേ.. സത്യമേ..
നിന്റെ കാരുണ്യമീ ജീവിതം..
കാലം തരും കുരിശിലേറീടവേ
മിഴിനീരിൻ കടൽ നീന്തവേ
കൂടെ വരാം കാവലായി നിൽക്കുമാം
കനിവിന്റെ കതിരേകണേ..
എന്റെ സന്താപമേ നിന്റെ സന്ദേശമായ്
എന്നിലാകെ നിറഞ്ഞീടണേ.
അലിവാകുമെൻ നായകാ
അകതാരിലായ് വാഴ്ക നീ
കൺതെളിച്ചങ്ങളായ്.. പൊൻ വെളിച്ചങ്ങളായ്
കാൽ നടപ്പാതയിൽ ചേരണേ..
നിൻ ചൊരുക്കങ്ങളിൽ
മഞ്ഞുനീർ തുള്ളികൾ
നാഥനേ ദേവനേ നാഥനേ യേശുവേ
നിന്റെ അൾത്താരയെൻ മാനസം..
നിത്യമേ.. സത്യമേ..
നിന്റെ കാരുണ്യമീ ജീവിതം..
നാഥനേ യേശുവേ
നിന്റെ അൾത്താരയെൻ മാനസം
നിത്യമേ.. സത്യമേ..
നിന്റെ കാരുണ്യമീ ജീവിതം

:
/ :

Queue

Clear