Song Category : Film

in album: Padmavyooham

Brahma Prabhavame

  • 8
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Shankar Mahadevan
Lyrics : Suku Marathathur
Music : Sanjeev Krishnan
Year : 2012

Lyrics

ഓം അനന്തശയനായ ശ്രീവിഷ്ണു
ശ്രീഹരിയോം പുണ്യ ദേഹായനേ
ശ്വാമവർണ്ണം തവജാരുഗാത്രം
നമസ്തേ വിഷ്ണു സർവൈശ്വരിയം
ഓം ശാന്തി ശാന്തി ഓം
ഓം ശാന്തി ശാന്തി ഓം

ബ്രഹ്മപ്രഭാവമേ കേട്ടുവോ എന്റെയീ
ധർമ്മപ്രയാണത്തിൻ ശംഖോലികൾ
ദേവമനസ്സിലെ സാമഗാനം
പാൽക്കടൽ തന്നിലെ പത്മവ്യൂഹം
ആദിനാദം ജീവനാദം
ആത്മഗീതം സാന്ദ്രനാദം
ഏതേതോ കർമ്മങ്ങൾ പൂക്കുമീ
അനന്തഗേഹം അനന്തഗേഹം
പാലോറും വെൺതിരപൂൽകുമീ അനന്തഗേഹം

കാലം കണ്ട രൂപം ശിലയായി
തീരാ ദുഃഖമേറെ അകലെയായി (2)
സായൂജ്യം നേടി എൻ മാനസം
മോഹങ്ങൾ വീഴുന്ന യാമം
സോപാനം മൂളുന്ന യാമം ചാരെ ചാരെ
കാരിരുൾ കൂട്ടിലെ സ്വർണ്ണദീപം
നേർക്കുനേർ നിൽക്കുമ്പോൾ ദേവലോകം
വാസുദേവം വിശ്വരൂപം
യോഗഭാവം മേഘവർണ്ണം
ശ്രീതാവും മന്ത്രങ്ങൾ കേൾക്കുമീ
അനന്തഗേഹം അനന്തഗേഹം
പാലോറും വെൺതിരാപുൽകുമീ അനന്തഗേഹം അനന്തഗേഹം

വൈകുണ്ടമൊരു ചൈതന്യമായ് ഭൂവിൽ
കാലേ ചെയ്ത ധ്വാനം ധന്വമായി (2)
ആനന്ദം ആറാടും നേരമായ്
കാരുണ്യം നേടീയി ജന്മം
സാഫല്യമേകീടും യാമം ധന്യം ധന്യം
മൂകതപസിലെ സൂക്ഷമ ധാര
കാൽപാദം കണ്ടു ഞാൻ കൗതുകത്താൽ
വിഷ്ണുരൂപം മുക്തരൂപം
സ്വപ്നലോകം വശ്യരൂപം
ശ്രീവാഴും പാലാഴിയാകുമി
അനന്തഗേഹം
പാലോറും വെൺതിരാപുൽകുമീ അനന്തഗേഹം

:
/ :

Queue

Clear