Innale Peytha Duet

  • 44
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Yesudas, Sujatha
Lyrics : Gireesh Puthenchery
Music : M Jayachandran
Year : 2002

Lyrics

ഇന്നലെ പെയ്ത പൂമഴേ
നിന്‍റെ മുത്തിനാല്‍ മുറ്റം മൂടുമ്പോള്‍
പിന്നെയും കാറ്റിന്‍ കൈവിരല്‍
അല്ലിമുല്ലയെ തൊട്ടു പാടുമ്പോള്‍
സ്നേഹലോലമാം നെഞ്ചിലെ
കുഞ്ഞു മൈനകള്‍ മൂളിപ്പാടുന്നു
ഉള്ളിനുള്ളിലെ വാതിലിന്‍
ചില്ലുപ്പാളികള്‍ ആരോ ചാരുന്നു
ഇന്നലെ നിറസന്ധ്യയിന്‍
വിണ്ണില്‍ ശാരദേന്ദുവായി പൂത്തു നീ ശാരദേ

രാവേറെ പുലരുമ്പോള്‍ മാനത്തെ തിരി കത്തി
പൂവെട്ടം വീശുമ്പോള്‍
പൊന്നുരുളിയ്ക്കുളിലെ മഞ്ചാടിക്കുരുവെണ്ണി
കണ്ണാരം പൊത്തുമ്പോള്‍
നറുചന്ദനമുണ്ടോ കുളിരഞ്ജനമുണ്ടോ
നെറുകില്‍ തൊടുവാന്‍ മിഴി ചേര്‍ക്കാന്‍
മോഹങ്ങള്‍ മെഴുകിയ തീരത്തെ
കുളിരുനു കൂട്ടാവാന്‍ കാറ്റേ വാ

കണ്ണാടിപ്പുഴയോരം കൈതപ്പൂവിതളോരം
ഗന്ധര്‍വ്വന്‍ പാടുമ്പോള്‍
ഇല്ലിമുളം കാടിന്‍റെ ഈറന്‍ മുടി ചിക്കാനായ്
തൂമഞ്ഞും പെയ്യുമ്പോള്‍
ഇടനെഞ്ചിലെ മൗനം കുറുകുന്നത് കേള്‍ക്കാം
ഹൃദയം വെറുതെ ശ്രുതി മീട്ടാം
ഓളങ്ങള്‍ തഴുകിയ തീരത്തെ
കുളിരുനു കൂട്ടാവാന്‍ കാറ്റേ വാ
ഇന്നലെ നിറസന്ധ്യയില്‍ വിണ്ണിന്‍
ശാരദേന്ദുവായ് പൂത്തു നീ ശാരദേ

:
/ :

Queue

Clear