Song Category : Film

Jaganu Jaganu Thaka M (from 'College Days')

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Shankar Mahadevan
Lyrics : Kaithapram Damodaran Namboothiri
Music : Ronnie Raphel
Year : 2010

Lyrics

ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം (2)

കാലമോ തേങ്ങീ സ്നേഹമറിയാതെ
മോദമോ മാഞ്ഞൂ രാഗമറിയാതെ
ജീവിതം പാടുന്നു ദൂരേ
സത്യമോ തേടുന്നു എവിടെയോ
ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം
ഓഹോ ..ഓഹോ ..ഓ ...

എന്തിനോ തേടീ എന്തു നീ നേടീ
പിരിയുവതിനാണോ കരയുവതിനാണോ
ജഗണു ജഗണു താം
തകതിമി ജഗണു ജഗണു താം
കോടിമലയേറീ കോടിനദി താണ്ടീ
യാതനയിലൂടെ വേദനയിലൂടെ
നിഴലുകള്‍ പോലും കാണുവാന്‍ വയ്യാ
പാതിരാവായീ നേരമിത് നേരം
അന്നകലെയകലെയായ് ഇരുളുമിരുളിലായി
ശിലകളലിയുമാ കരയുടെ കടലെവിടേ
ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം

ഓ സ്വന്തമാണെന്നോ ബന്ധമാണെന്നോ
പോരിനൊരു പോരോ തേരിനൊരു തേരോ
ജഗണു ജഗണു താം
തകതിമി ജഗണു ജഗണു താം
ഹോ പേരിനൊരു പേരോ നേരിനൊരു നേരോ
തീരമിത് തീരം നീതിയുടെ തീരം
ആരു നീ ആരോ ആരു ഞാനാരോ
ഏകനായി പോരാം ഏകനായി പോകാം
ഈ പ്രകൃതി വികൃതിയായി വികൃതി തകൃതിയായി
കനല് പൊലിയുമാ കഥയുടെ പൊരുളിവിടെ

ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം

ഓ കാലമോ തേങ്ങീ സ്നേഹമറിയാതെ
മോദമോ മാഞ്ഞൂ രാഗമറിയാതെ
ജീവിതം പാടുന്നു ദൂരേ
സത്യമോ തേടുന്നു എവിടെയോ
ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം

:
/ :

Queue

Clear