Hai Hai Hailasa M

  • 7
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Franco, Nikhil Mathew
Lyrics : Vayalar Sharathchandra Varma
Music : Vidyasagar
Year : 2013

Lyrics

ഹൈ ഹൈ ഹൈലസ ലേസ
വരവാകുന്നേ അരയണപ്പെണ്ണ്
വരവേകുന്നേ കരുമാടികണ്ണ്
ഹൊയ് ഹൊയ് ഹൊയ്യാര ഹൊയ്യാ...
പിരികേറ്റുന്നേ ചുടുചോരക്കാര്
അണപൊട്ടുന്നേ പുതുവള്ളപ്പാട്ട്
അമരത്തെ പടിമീതെ കയറോ കയറ്
അണിയത്തോ മണിമുത്തൊന്നണിയ്
നടുവത്തോ പടവെട്ടി തുഴയോ തുഴയ്
കടവത്തോ കുടമാറ്റിൻ അഴക് ...

(ഹൈ ഹൈ...)

കല്ലോലച്ചിലും ചിമ്മി തെയ്‌താര തെയ്യം തെന്നി
ചീറിവന്നാട്ടെ മുറിച്ചേറി വന്നാട്ടെ
വീറുള്ള പയ്യന്മാരെ ചൊവ്വുള്ളതെല്ലാം കൊണ്ടേ കണ്ടെടുത്തില്ലേ ചണ കുത്തിവച്ചില്ലേ
കെട്ടുറപ്പോടെ കുതിച്ചോട് പതക്കം ചെന്നെടുക്ക്
കൈക്കരുത്തിന്റെ തുഴക്കാരെ
സ്നേഹപെണ്ണാളേ കലക്കീട് നിറച്ചോ കുട്ടകത്തിൽ
ഇഞ്ചിയിട്ട് നീറ്റിയ മോര്
ഓളത്തിൻ മേലുള്ള പൂരം
ഒന്നിച്ചു കൊണ്ടാടും നേരം
ചീട്ടുവെട്ടെടാ മാറ്റി വയ്ക്കെടാ
ദുഖത്തിന് ജാതകത്തെ...

(ഹൈ ഹൈ...)

കള്ളിന്ന് പോരാ പോരാ
തുട്ടുള്ളതാരാണാവോ
എന്തെടുക്കാനാ ഇനി എന്തെടുക്കാനാ
ചെമ്പാവിന് ചൂടൻ ചോറ്
ചെമ്മീനിൻ ഈറും ചാറും
കൂടെയുണ്ടെന്നേ കരിമീന്റെ മപ്പാസ്...

രണ്ടടിച്ചാട് ചൊരുക്കാതെ മുറുക്കനൊന്നെടുക്ക്
ചെന്നിണച്ചുണ്ടിൽ പൊതിച്ചോറ്
കെട്ടിറങ്ങാനോ കുളിച്ചീട് തണുപ്പിൽ താണുനിക്ക്
വേണമെങ്കിൽ ഒന്നുറങ്ങീട്
തപ്പൊന്ന് കൊട്ടെന്റെ പപ്പാ...
ഒപ്പത്തിൽ തുള്ള് തങ്കപ്പാ...
ആർപ്പ് ചൊല്ലെടാ തോർത്ത് വീശെടാ
മത്താപ്പ് നീ കൊളുത്ത്...

(ഹൈ ഹൈ...)

:
/ :

Queue

Clear