Song Category : Film

in album: Megham

Njanoru Pattu Padam (M)

  • 34
  • 0
  • 0
  • 9
  • 0
  • 2
  • 0

Singer : Yesudas
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999

Lyrics

ഞാനൊരു പാട്ടു പാടാം
കുഞ്ഞു മണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും
നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞി തുമ്പിയെ താലികെട്ടി കൊണ്ടോവും
ഞാൻ കൊണ്ടു പോകും ( ഞാനൊരു...)

പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ
കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും
പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ
അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ്
എന്നുമെൻ തോഴിയായ് നീ വരില്ലയോ (ഞാനൊരു....)

വേളിക്ക് നാളണഞ്ഞാൽ വെള്ളിവെയിൽ കോടി തരും
പൊന്നുരുക്കുവാൻ മിന്നാമിന്നികൾ വരും
പന്തലിടാൻ കാറ്റു വരും പാരിജാത പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിമഴക്കാറിലെ കുരുവി മൂളും മംഗളം
നേരമായ് നേരമായ് നീയൊരുങ്ങിയോ (ഞാനൊരു..)

:
/ :

Queue

Clear