Manchakathammaye (M)

  • 277
  • 0
  • 0
  • 30
  • 0
  • 1
  • 0

Singer : M. G. Sreekumar
Lyrics : Gireesh Puthenchery
Music : Johnson
Year : 1998

Lyrics

മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര (2)
അദ്വൈത വേദാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (മച്ചകത്തമ്മയെ..)


ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര (2)
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
ദോഷങ്ങൾ തീർക്കുന്ന യാത്ര
മോക്ഷമലയാത്ര ബ്രഹ്മമലയാത്ര
കഠിനതരമായോരു ഹഠയോഗയാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2)


മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
മായയെത്തിരയുന്ന യാത്ര (2)
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമപദയാത്ര പരമാത്മയാത്ര
പ്രണവ മന്ത്രാക്ഷര സ്വരമുഖര യാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ (2) (മച്ചകത്തമ്മയെ...)

:
/ :

Queue

Clear