Lyrics : East Coast Vijayan
Music : Ranjin Raj
Singers : Najim Arshad
എന്താണ് ചെയ്യേണ്ടതെന്നറിയില്ല
എന്താണരുതാത്തതെന്നുമറിയില്ല
എന്താണ് ചെയ്യേണ്ടതെന്നറിയില്ല
എന്താണരുതാത്തതെന്നുമറിയില്ല
എന്തിനോ ചുറ്റിത്തിരിയുന്നു ഞാൻ
എല്ലാം നിന്നെക്കുറിച്ചോർത്തു മാത്രം
മധുരമാം,മധുരമാം നിന്നോർമ്മ മാത്രം
നിന്നോർമ്മകൾ മാത്രം
എന്തിനീ കോപം നിനക്കിത്രമേൽ സഖീ
എന്തിനീ കോപം നിനക്കിത്രമേൽ സഖീ
തെല്ലും നിനക്കതു ചേരാത്തതല്ലേ
എത്ര മനോഹരം നിന്റെ മന്ദസ്മിതം
എന്നെ ആകർഷിച്ച സൗമ്യഭാവം
എന്നെ നിന്നിലേക്കെത്തിച്ച സൗമ്യഭാവം
നിന്റെ സൗമ്യഭാവം
എന്താണ് ചെയ്യേണ്ടതെന്നറിയില്ല
എന്താണരുതാത്തതെന്നുമറിയില്ല
എന്തിനോ ചുറ്റിത്തിരിയുന്നു ഞാൻ
എല്ലാം നിന്നെക്കുറിച്ചോർത്തു മാത്രം
മധുരമാം,മധുരമാം നിന്നോർമ്മ മാത്രം
നിന്നോർമ്മകൾ മാത്രം
എന്നെ പുതിയൊരു ഞാനാക്കി മാറ്റി നീ
എന്നെ പുതിയൊരു ഞാനാക്കി മാറ്റി നീ
എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി
എൻ ചേതനയെ തലോടിയുണർത്തി നീ
എന്റെ സ്വരങ്ങൾക്കു ചാരുതയായി
എല്ലാം നിസ്സാരമായ് കാണാൻ കഴിയുമോ
എല്ലാം നിസ്സാരമായ് കാണാൻ കഴിയുമോ
വെറും ഒരു ഓർമ്മയായ് മാറ്റാൻ കഴിയുമോ
വെറും ഒരു ഓർമ്മയായ് മാറ്റാൻ കഴിയുമോ
എന്താണ് ചെയ്യേണ്ടതെന്നറിയില്ല
എന്താണരുതാത്തതെന്നുമറിയില്ല
എന്തിനോ ചുറ്റിത്തിരിയുന്നു ഞാൻ
എല്ലാം നിന്നെക്കുറിച്ചോർത്തു മാത്രം
മധുരമാം, മധുരമാം നിന്നോർമ്മ മാത്രം
മധുരമാം നിന്നോർമ്മ മാത്രം
മധുരമാം നിന്നോർമ്മ മാത്രം
നിന്നോർമ്മകൾ മാത്രം