singer : Arun Raj& Sobha Murali
Lyrics : Taj Edavilangu
Music : Brito Simon
Year : 2015
പനിനീർമഴയ്ക്കുളിൽ പാടു പൂങ്കുയിലെ
നിനവിൽ നിൻ രാഗം മധുരം പൊഴിഞ്ഞു
മലരിതൾ കണ്ണേ വരു മുകിൽ തേരിൽ
കുളിർ മണിക്കൂട്ടിൽ ചേരാം നമുക്കൊന്നായ്
(പനിനീർമഴയ്ക്കുളിൽ ...)
രതിപതിമണിവർണ്ണനായ്
വനമുരളികയൂതി നിന്നെ
കരവലയവല്ലിയാലെ കെട്ടിയിട്ട തോഴനാണെ
മിഴിയിണമധു ശലഭമല്ലേ
മനമലരിനെ തൊട്ടതല്ലേ
അരിയ പ്രണയ വേണുവാക്കിയ രാഗദേവിയല്ലേ
(പനിനീർമഴയ്ക്കുളിൽ ...)
കസവണികതിർചേല ചുറ്റൂ
തിരുമണമലർ മാല കെട്ടു
എഴുതിരികളമേളമോടെ കാത്തിരിക്കും നിന്നെ ഞാൻ
കനകനിലാതാലിച്ചാർത്തി
കുറുമൊഴിപൂപന്തലിട്ട്
അഴകെഴും കരഗാട്ടമോടെ നിന്നെ ഞാനെൻ സ്വന്തമാക്കും
(പനിനീർമഴയ്ക്കുളിൽ ...)