Song Category : Ghazal

Iniyum Marikkathorormakal ( from "Orikkal Nee Paranju" )

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഇനിയും മരിക്കാത്തൊരോർമ്മകൾക്കൊരുപാട്
നനവുണ്ടൊരിക്കലും കൊഴിയാത്ത കണ്ണീരിന്റെ (2)
സ്ത്രീയെന്ന വിശ്വവിപത്തിന്റെ കപടത കാണാൻ
കഴിയാതെ പോയൊരെൻ ആത്മവിലാപത്തിന്റെ...
( ഇനിയും...)

ശത്രുവില്ലാത്തൊരെൻ സൗഹൃദഭൂമി
യുദ്ധക്കളമാക്കിമാറ്റിയ സ്ത്രീരൂപമേ... (2)
ഓർക്കുന്നു ഞാൻ അതിശക്തമാദിവസങ്ങൾ
മനസ്സൊരു ഹോമാഗ്നിയാക്കിയ രാവുകൾ...
( ഇനിയും...)

വേദനയെന്തെന്നറിഞ്ഞിരുന്നീല ഞാൻ
ദുഃഖമെന്നൊരു വാക്ക് കേട്ടിരുന്നീല ഞാൻ (2)
നീയെന്ന പെൺരൂപമെൻജീവിതത്തിലൊരു
ധൂമകേതുവായി വന്നെത്തിയ നാൾ വരെ...
( ഇനിയും...)

:
/ :

Queue

Clear