Ambili Poovattam

  • 17
  • 0
  • 0
  • 5
  • 0
  • 0
  • 0

Singer : K.J Yesudas
Lyrics : Kaithapram
Music : Kaithapram
Year : 1998

Lyrics

അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാൽപ്പാമരം കൊണ്ട്‌ കിളിവാതിൽ
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേ വളർന്നൊരു മന്ദാരം

മന്ദാരക്കൊമ്പത്ത്‌ പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
നിങ്ങൾക്കറിയാമോ നിങ്ങൾക്കറിയാമോ
കളിതോഴിമാരൊത്ത്‌ തിരിതെറുത്തു

ഭഗവതികെട്ടിൽ വിളക്കുവെച്ചു
കളിതോഴിമാരൊത്ത്‌ തിരിതെറുത്തു
അവൾ ഭഗവതികെട്ടിൽ വിളക്കുവെച്ചു

കയ്യാലനാലിലും പായാരമോതി
അവരോടും ഇവരോടും പദംപറഞ്ഞു
ഒരുപാടൊരുപാട്‌ സ്വപ്നംകണ്ടവൾ
ആയിരം പൂക്കളിൽ തപസ്സിരുന്നു
പുതുമഴതെളിയിലെ കുളിരാംകുളിര്‌
പെണ്ണിനണിയാൻ ആവണിനിലാകോടി

പുതുമഴതെളിയിലെ കുളിരാംകുളിര്‌
പെണ്ണിനണിയാൻ ആവണിനിലാകോടി

കൊലുസ്സിട്ട കണങ്കാൽ കിലുകിലുങ്ങുമ്പോൾ
കരിക്കാടിപ്പാടത്തെ ഞാറ്റുവേല
അരികത്ത്‌ വന്നൊന്ന് കൊഞ്ചിയാലോ
അവളുടെ തിരുമൊഴി തിരുവാതിര

:
/ :

Queue

Clear