Singer : MG Sreekumar, Sujatha Mohan
Lyrics : Gireesh Puthenchery
Music : Mohan Sithara
Year : 2002
കനകച്ചിലങ്ക കൊഞ്ചിക്കുണുങ്ങി കുണുങ്ങിത്തഞ്ചി
കരളിലുണരും താളം (2)
പവിഴപ്പളുങ്കു പന്തൽ അഴകിനരുമപ്പന്തൽ
ഒരുങ്ങിവിളിക്കും നേരം
ഒരു കുറുമ്പനും കുറുമ്പിക്കും വേളീ
പൊന്‍ കുനുമണിക്കുരുന്നിലത്താലി
ഒരു കുറുമ്പനും കുറുമ്പിക്കും വേളീ
പൊന്‍ കുനുമണിക്കുരുന്നിലത്താലി...
ഈ മംഗളങ്ങള്‍ വരമന്ത്രമായി
ഈ ഊരുകൂടലൊരു പുണ്യമായി
ഈ മംഗളങ്ങള്‍ വരമന്ത്രമായി
ഈ ഊരുകൂടലൊരു പുണ്യമായി
പാടാം കാവേരീ
സംക്രമയാമം പൊലിയാറായി
കനകച്ചിലങ്ക കൊഞ്ചിക്കുണുങ്ങി കുണുങ്ങിത്തഞ്ചി
കരളിലുണരും താളം
പവിഴപ്പളുങ്കു പന്തൽ അഴകിനരുമപ്പന്തൽ
ഒരുങ്ങിവിളിക്കും നേരം...
കുമ്മിയോടക്കുറുകുഴല് വേണം
തെരുക്കൂത്തുപാട്ടു വേണം
നാണമോടെ ഒരു നടമാടും
മയിലിന്റെ പീലി വേണം
നിന്റെ കുഞ്ഞുകുടിലോരം
പൊൻകണി മഞ്ഞുദീപനിര എരിയേണം
നിന്റെ കുഞ്ഞു കുടിലോരം
പൊൻകണി മഞ്ഞുദീപനിര എരിയേണം
കനവിലെ കല്യാണനാള്
ഒരു മാരിവില്ലുവള വാങ്ങേണം
മോതിരങ്ങള്‍ പലതണിയേണം
എന്നെ മാത്രമൊരു സ്വര്‍ണ്ണ മഞ്ചലില്‍
വരവേല്‍ക്കാന്‍ പോരണം...
കനകച്ചിലങ്ക കൊഞ്ചിക്കുണുങ്ങി കുണുങ്ങിത്തഞ്ചി
കരളിലുണരും താളം
പവിഴപ്പളുങ്കു പന്തൽ അഴകിനരുമപ്പന്തൽ
ഒരുങ്ങിവിളിക്കും നേരം...
ചാഞ്ഞുലഞ്ഞ പകലൂഞ്ഞാലില്
ഒരു ചില്ലുകൂടു വേണം
തുള്ളിയോടുമിളമാന് കുഞ്ഞിന്
ചെറുപുള്ളി മേലെ വേണം
കാതില്‍ മെല്ലെയൊരു പേരോതാന്‍
കുളിര് പെയ്തിറങ്ങുമൊരു കാവേരി
കാതില്‍ മെല്ലെയൊരു പേരോതാന്‍
കുളിര് പെയ്തിറങ്ങുമൊരു കാവേരി...
മനസ്സിലെ മധുമാസനാള്
ഒരു രാക്കുരുന്നുമഴ നനയേണം
മാറു ചുറ്റി ഉടലലിയേണം
ഒരു രാക്കുരുന്നുമഴ നനയേണം
മാറു ചുറ്റി ഉടലലിയേണം
എന്നെമാത്രമൊരു വെണ്ണിലാവുപോൽ
വിരൽത്തുമ്പിലേല്ക്കണം...
(കനകച്ചിലങ്ക...)