Singer : Shankar Mahadevan, Suraj
Lyrics : Vayalar Sarathchandra Varma
Music : MG Sreekumar
Year : 2010
നാക്കടിച്ചു പാട്ടുപാടി നാട്ടുകാരെ വേട്ടയാടീ
നോട്ടു കൊണ്ട് വാങ്ങുന്നേ വോട്ട്...
ഗട്ടറുള്ള റോട്ടിലൂടെ നട്ടു പോയ വണ്ടി പോലെ
നടുവൊടിഞ്ഞ് ദൈവത്തിൻ നാട്...
നമ്മ നാടു ഭരിക്കാനാ നോട്ട്
തിന്മ പമ്പ കടക്കാനാ നോട്ട്
ചങ്കുറച്ച പുലിക്കാണെൻ വോട്ട്
പൊട്ടു തൊട്ട എലിക്കാണെൻ വോട്ട്
ഈ അങ്കം വെട്ടോ ആ ചുമ്മാതല്ലേ
പണ്ടേ തൊട്ടേ ഇത് ജാതി മത കളിയാ
ഈ അങ്കം വെട്ടോ ആ ചുമ്മാതല്ലേ
ഏ പണ്ടേ തൊട്ടേ ഇത് ജാതിമത കളിയാ ഒ കെ
കേട്ടില്ലേ പാളയത്തൊരു കേളു അമ്മാവൻ
നോട്ടെല്ലാം വാങ്ങീട്ടോ വോട്ടു ചെയ്യാൻ പോയ്
നോട്ട് കള്ളനോട്ട് വോട്ടും കള്ള വോട്ട്
നോട്ടപ്പുള്ളി ചാക്കാൽ ലോക്കപ്പിലായ്
കാലുമാറ്റത്തിന്റെ കച്ചവടത്തിന്റെ
കൂടാണല്ലേ രാഷ്ടീയം
പട്ടയും മുട്ടയും പട്ടയം നൽകുന്ന
മായാജാലം രാഷ്ടീയം ഓ..ഓ..ഓ..
കാലുമാറ്റത്തിന്റെ കച്ചവടത്തിന്റെ
കൂടാണല്ലേ രാഷ്ടീയം
പട്ടയും മുട്ടയും പട്ടയം നൽകുന്ന
മായാജാലം രാഷ്ടീയം
അധികാരം ചൂടാനോ അതിമോഹം തുള്ളുന്നേ
അതു കൈയ്യിൽ വന്നാലോ തനിരൂപം കൊള്ളുന്നേ
ഹേ കണ്ടൊ കണ്ടോ എല്ലാം എല്ലാം നേടാൻ നെട്ടോട്ടം
കൊടി കെട്ടാൻ തലവെട്ടാൻ ഒരു തീരാ പോരാട്ടം
(നാക്കടിച്ച്...)
നെല്ല് വിതയ്ക്കാതെ വില്ല പഴുക്കുന്ന
നല്ലേ നാടിൻ രാഷ്ടീയം
വെള്ളമോ വറ്റിച്ച് കോളയെ വാങ്ങുന്നതല്ലേ
പുത്തൻ രാഷ്ടീയം(2)
കതിരെല്ലാം വാടുന്നെ പതിരെങ്ങും കൂടുന്നേ
തണലില്ലാതാകുന്നേ മനസ്സയ്യോ പൊള്ളുന്നേ
ഈ മണ്ണിൻ മക്കൾ തമ്മിൽ തമ്മിൽ കൊല്ലാനോടുന്നേ
ചതിക്കൂട്ടം ചികയാതെ കഥയല്ലേ രാഷ്ടീയം
(നാക്കടിച്ച്...)