Song Category : Film

Then Thulli (from 'Kotthu')

  • 80
  • 1
  • 0
  • 35
  • 0
  • 0
  • 0

Singers : KK Nishad, Sruthy Sivadas
Lyrics : BK Harinarayanan
Music : Kailas Menon

Lyrics

തേൻ തുള്ളി പോലേ നീ പൊഴിയും വാക്കിലോ
ഞാൻ കണ്ടു ലോകം കൺ നിറയേ കൗതുകം
മുഗൾചിത്രമായ് നീ എൻ മനസ്സിൻ വാതിലിൽ
ചുരുൾ നീർത്തി നിന്നൂ പിന്നെങ്ങോ മാഞ്ഞുപോയ്
ദിനമോരോ കിനാവാകേ തേടീ നിൻ മുഖം...

രാമുല്ല മെല്ലെ വാർനിലവിൻ കാതിലായ്
ഓതും സ്വകാര്യം വെൺപകലിൻ പൂക്കളായ്
മലർകാലമേ നീ വേറേതോ ശാഖകൾ
മറന്നോടി വന്നു ഈ വേനൽച്ചില്ലയിൽ
ഇടനെഞ്ചാകെ തൂവുന്നു ഈറൻ തൂമണം...

പേരറിയാതേതോമോഹം തലോടി വരുന്നു നിലാവ് പോലകമേ
കാണുവതിലെല്ലാം എല്ലാം അപൂർവമാമഴകായ്
ഈണത്തിനുള്ളിൽ വാക്കെന്നപോലെ
ജീവന്റെ പാട്ടിൽ അലിഞ്ഞു നിറഞ്ഞു നീ
ഓരോ നോക്കിനിടിവാർമിന്നൽ തൊടുന്നെന്നെ വല്ലാതെ
പിടഞ്ഞൊന്നു പൊള്ളുന്നേ അറിഞ്ഞീലേ നീ...

(തേൻതുള്ളി പോലെ...)

ഞാനുരുകും താഴ്വാരത്തിൽ കെടാതെ എരിഞ്ഞ വിചാരം എൻ തിരിയെ
പാതിരകൾ മായും നേരം മറഞ്ഞു പോകരുതേ
പൂവിന്റെ കണ്ണിൽ സൂര്യാംശുപോലെ
എന്നെന്നും എന്നിൽ തെളിഞ്ഞു നിന്നിടുമോ
ഓരോ നാള് കൊഴിയും നേരം മറന്നെന്നെ ഞാൻ തന്നെ
മിടിപ്പാകെ നീയായീ അറിഞ്ഞീലെ നീ...

(രാമുല്ല മെല്ലെ ...)

:
/ :

Queue

Clear