Singer : K. S. Chithra
Lyrics : Mullanezhy
Music : Johnson
Year : 2001
വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടീ
കുയിലുകൾ പാടീ
എത്ര മനോഹരമാണെൻ സ്വപ്നം
നൃത്തം ചെയ്യുന്നു
വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി
ഇളംകാറ്റിൻ ചുണ്ടിലേതോ
പ്രണയഗീതം
ഇതൾവിടർത്തും പൂവിലേതോ
പൊൻപരാഗം
മനതാരിൽ കിരുകിരുക്കും
മധുരവികാരം
ചിറകില്ലാതെ പറന്നുപൊങ്ങും
മൃദുലവികാരം
(വസന്തം...)
സന്ധ്യയെന്റെ കുങ്കുമപ്പൂ
ഒളിച്ചുവെച്ചു
നിലാവിന്റെ കാതിലാരോ
മെല്ലെയോതി
കണ്ണുകളിൽ മിന്നിമിന്നി
കാതരഭാവം
ഋതുഭേദങ്ങൾ കനിഞ്ഞു നൽകും
തരളിതഭാവം
(വസന്തം...)