Singer : Sujatha Mohan
Lyrics : S Ramesan Nair
Music : Ramesh Narayanan
Year : 2003
പറയാതെ വയ്യെൻ ഉയിരേ
നിറയുന്ന നെഞ്ചിൻ പ്രണയം
അറിയാതെ വയ്യെൻ അഴകേ
അലിയുന്ന വാക്കിൻ രഹസ്യം
കാതോർക്കയാണെൻ ഹൃദയം
നിൻ കൊഞ്ചൽ കേൾക്കാൻ ഇനിയും...
(പറയാതെ....)
മാർഗഴിക്കുളിരു പോലെ മാതളം പൂവു പോലെ
ആ മാറിലാരോ ചായുന്നു
അതു കണ്ണനറിയും രാധയോ
നറു വെണ്ണിലാവോ മോഹമോ...
(പറയാതെ....)
പൂമഴച്ചിറകു പോലെ പാതിരാച്ചിന്തു പോലെ
ആ.. എന്നെയാരോ മൂടുന്നു
അതു പെയ്തു നിറയും പ്രേമമോ
ഒരു പെണ്ണിലലിയും ദാഹമോ...
(പറയാതെ....)