Song Category : Romantic

in album: Ennennum

Karale Kanave (M)

  • 19
  • 0
  • 0
  • 0
  • 0
  • 1
  • 2

Singer : Madhu Balakrishnan
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

കരളേ, കനവേ, കണ്‍മണി...
നിനവേ, കനിവേ പെണ്‍മണി...
കാണുവാനെന്തിനു മുന്നില്‍വേണം
എന്നും നീയെന്റെ, കണ്ണിന്റെ ശോഭയല്ലേ
കേള്‍ക്കുവാന്‍ നീയെന്തിനരികില്‍ വേണം
നീയെന്റെ പ്രാണനില്‍ പ്രാണനായ്‌
ഉള്ളിലില്ലേ....
(കരളേ, കനവേ...)

എന്നും നിനക്കൊരു കുറിമാനമേകുവാന്‍
എന്നോടു ചൊല്ലുന്ന കൂട്ടുകാരി...
എന്തു സന്ദേശം നിനക്കേകീടുവാന്‍...?
നീയെന്റെ സന്ദേശകാവ്യമല്ലേ
അഴകേ, അനുപമേ, ആത്മസഖീ...
(കരളേ കനവേ...)

പ്രിയതരസ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ചിന്ന്
തനിയെ, ഇരുളില്‍ ഞാന്‍ കാത്തിരിക്കും...
വരികില്ലേ നീ... തരികില്ലേയിനി,
ഒരു നിമിഷം, എനിയ്ക്കൊരു നിമിഷം
ഓമലേ, ആരോമലേ, എന്നോമലേ....
(കരളേ കനവേ...)

:
/ :

Queue

Clear