Song Category : Romantic

in album: Ennennum

Arikilumilla Nee (F)

  • 20
  • 0
  • 0
  • 1
  • 0
  • 1
  • 2

Singer : Shreya Ghoshal
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

അരികിലുമില്ല നീ, അകലെയുമല്ല നീ
എവിടെ ഞാന്‍ നിന്നെ, തിരയുമെന്നറിവീല...
ആരോരുമല്ലാതിരുന്ന, നിന്നരികില്‍ ഞാന്‍
ആവണിത്തെന്നലായ്‌ വന്നണഞ്ഞു...
(അരികിലുമില്ല നീ...)

എന്നിലെ മധുരവും,എന്‍ ചുടുനിശ്വാസത്തിന്‍
സുഗന്ധവും... പിന്നതിന്‍ ലഹരിയും
നീയറിഞ്ഞു, എല്ലാം കവര്‍ന്നെടുത്തു
അരികിലുമില്ലാതെ അകലയുമല്ലാതെ
എവിടെയോ പോയ്മറഞ്ഞു- പിന്നെ നീ
എവിടെയോ, പോയ്‌ മറഞ്ഞു...

(അരികിലുമില്ല നീ...)

നിന്നിലെ നിന്നെയും നിന്നാര്‍ദ്രഭാവങ്ങള്‍ തന്‍
വര്‍ണ്ണങ്ങളും - പിന്നെ നിന്‍ സ്വപ്നങ്ങളും
ഞാനറിഞ്ഞു, സ്വയം തിരിച്ചറിഞ്ഞു...
ഞാനില്ലാതെയും ഞാനറിയാതെയും
നിന്നിഷ്ടങ്ങള്‍ നീ താലോലിച്ചു
അന്യയെപ്പോലെ ഞാന്‍, നോക്കിനിന്നു...
അരികിലുമില്ലാതെ അകലയുമല്ലാതെ
എവിടെയോ പോയ്‌ മറഞ്ഞു- പിന്നെ നീ
എവിടെയോ പോയ്‌ മറഞ്ഞു...

(അരികിലുമില്ല നീ...)

:
/ :

Queue

Clear