Song Category : Romantic

in album: Swantham

Kelkkathirunnapol (M)

  • 21
  • 0
  • 0
  • 1
  • 0
  • 1
  • 1

Singer : Vijay Yesudas
Lyrics : Vijayan East Coast
Music : M Jayachandran
Year : 2002

Lyrics

കേൾക്കാതിരുന്നപ്പോൾ ഏതോ സ്വപ്നം, നീ
കേട്ടറിഞ്ഞപ്പോൾ എന്നിഷ്ടസ്വപ്നം (2)....
കേൾക്കാൻ കൊതിച്ചൊരു കാവ്യ സ്വപ്നം എന്നും
കാണാൻ കൊതിച്ചൊരു പ്രണയ സ്വപ്നം
(കേൾക്കാതിരുന്നപ്പോൾ)

അകലെയാണെങ്കിലോ ആശാസ്വപ്നം
അരികത്തണഞ്ഞാലെൻ ഹൃദയസ്വപ്നം (2)
ഓർമ്മയിൽ നീയെനിക്കോമൽ സ്വപ്നം എന്നും
ഓർക്കാൻ കൊതിച്ചൊരു സ്നേഹസ്വപ്നം (കേൾക്കാതിരുന്നപ്പോൾ...)

കാത്തിരിക്കുമ്പോഴോ മോഹസ്വപ്നം
കൺമുന്നിലെത്തിയാൽ കനക സ്വപ്നം (2)
ഉറങ്ങാൻ നീയെന്റെ മധുര സ്വപ്നം എന്നും
ഉണരാൻ പിന്നെ നീ രാഗസ്വപ്നം.... (കേൾക്കാതിരുന്നപ്പോൾ..)

:
/ :

Queue

Clear