Singers : M G Sreekumar, Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999
വടശ്ശേരി ചന്തയില്
പൊന്നോണം ചമഞ്ഞൊരുങ്ങി..
ചെമ്പുള്ളി കറുമ്പികളേ
മണിയാട്ടി പാഞ്ഞാട്ടെ..
കുലവാഴ തോരണവും കുന്നെല്ലും പൊരിയവിലും
ചെമ്പാവും ചെറുപയറും ചാമയും വാങ്ങാം...
(വടശ്ശേരി)
കാണാപ്പെണ്ണിന് കണ്ണെഴുതേണം
ചാന്തും ചന്ദനവും വാങ്ങി വരേണം.. (2)
കണ്മഷി വേണം.. കരിവള വേണം..
മുടിമെടയാനായി തുളസി മാല വേണം.. (2)
കുടഞ്ഞുടുക്കാനായി കോടി വേണം
കമ്മലും താലിയും കടം വാങ്ങണം..
വടശ്ശേരി ചന്തയില്
പൊന്നോണം ചമഞ്ഞൊരുങ്ങി..
വിളമ്പാനമ്പിളി പപ്പടം വേണം
ചോരാകുമ്പിളിൽ പായസം വേണം.. (2)
ആഞ്ഞിലി മേലെ ഊഞ്ഞാൽ വേണം
അതിലിരുന്നാടാൻ അമ്മിണിയും വേണം.. (2)
നടുമുറ്റത്തന്തിയിൽ കുമ്മി വേണം
നാക്കില പൈങ്കിളി അണിഞ്ഞൊരുങ്ങു..
(വടശ്ശേരി)