Song Category : Film

Mannum Kallum M (from 'Krishna Gopala Krishna')

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : K.J Yesudas
Lyrics : Bichu Thirumala
Music : Balachandra Menon
Year : 2001

Lyrics

മണ്ണും കല്ലും വാരിത്തിന്നും കള്ളക്കണ്ണാ മായക്കണ്ണാ
പശുക്കളെ കാക്കും കാക്കക്കറുമ്പാ...
എന്നും കുന്നും നീയെന്നുള്ളില്‍ വെണ്ണക്കള്ളന്‍ ഉണ്ണിക്കണ്ണന്‍
കടമ്പുമേലേറിച്ചാടും കുറുമ്പന്‍
മടിയന്‍ ഒരു പിടിയവിലിന്‍ കൊതിയന്‍
തരുണികള്‍ നടുവില്‍ നടനമാടും ശൃംഗാരക്കുഴമ്പന്‍...

(മടിയന്‍ )

തിരപ്പുറത്തേറി താളം ചവിട്ടാം
മുളങ്കുഴല്‍ച്ചാലില്‍ ഈണം മുഴക്കാം
വിഷത്തിനും വിഷം തന്നെ വിളമ്പും
വിഷുക്കണിപ്പൊന്നും മഞ്ഞത്തിടമ്പേ
അഷ്ടമിരോഹിണിയിഷ്ടവിരുന്നു നുണഞ്ഞീടാം
ശിഷ്ടവസന്തവിനോദവിഹാരമണഞ്ഞീടാം
പീലിക്കണ്ണാ ലീലകൃഷ്ണാ ഗോപാലകൃഷ്ണാ വരൂ...

(എന്നും കുന്നും )

മനസ്സുകള്‍ വിരല്‍ത്തുമ്പില്‍ കുടയായ്
പിടിച്ചെടുത്തെന്റെ കണ്ണന്‍ ഉയര്‍ത്തൂ...
നിഴല്‍ പോലെയെത്തും രാധയരികില്‍
മിഴിയിണ നനയാതെ തുണയ്ക്കൂ...
പത്തു കൊടുക്കുകിലായിരമേകും ഗോമാതാ
പണ്ടു കൊടുത്തത് പിന്നെ ലഭിക്കും കാര്‍വര്‍ണ്ണാ
ചേലക്കള്ളാ നീലകൃഷ്ണാ ഗോപാലകൃഷ്ണാ വരൂ...

(എന്നും കുന്നും )

:
/ :

Queue

Clear