Orukumbil Kannuneer

  • 6
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Pallipuram mohanachandran
Music : Jayan (jaya vijaya)
Year : 2005

Lyrics

ഒരു കുമ്പിൾ കണ്ണുനീർപൂക്കളുമായ് കണ്ണാ
തിരുമുൻപിൽ അർഥിയായ് നില്പു ഞാൻ.. (2)
സ്വരമധുരാമൃത സോപാനഗീതത്തിൻ
ശ്രുതി മീട്ടും താന്ത ഹൃദന്തവുമായ്..
(ഒരു കുമ്പിൾ)

പരിഭവമില്ല പരാതിയില്ല നിൻ്റെ
അരികിൽ നിൽക്കുമ്പോൾ എന്താത്മ സൗഖ്യം.. (2)
മായികമാകുമീ ജീവിതസാനുവിൽ
മേയുന്ന നന്ദിനിപ്പൈയ്യാണു ഞാൻ
കണ്ണാ കരപരിലാളനമേകുകില്ലേ..
(ഒരു കുമ്പിൾ)

തളിരാധരങ്ങളിൽ ഉമ്മ വെയ്ക്കും നിന്റെ
കളവേണു നാദമെൻ ജീവരാഗം.. (2)
ഇടയ്ക്കയിൽ തുടിക്കുന്ന താളതരംഗമെൻ
ഹൃദയത്തിൽ സ്പന്ദന ഗീതമല്ലോ കണ്ണാ..
അടിയൻ്റെ മനസ്സു കണ്ടറിയുകില്ലേ..
(ഒരു കുമ്പിൾ)

:
/ :

Queue

Clear