Song Category : Film

Sonare Sonare (from 'Punjabi House')

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : M G Sreekumar
Lyrics : S Ramesan Nair
Music : Suresh Peters
Year : 1998

Lyrics

സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ (2)

(സോനാരേ സോനാരേ ....)

മൗനത്തിൻ കൂട്ടിലായ് മണി മാടപ്രാവ്
മായല്ലേ ജീവനിൽ കതിരാടും നോവ്‌
ആടുന്നു പാവകൾ നീളുന്നു നാളുകൾ മൂകമായ്
അറിയാതെയീ കഥ മാറുമോ
ഇല്ലിക്കാടിനോട് നീ ചൊല്ലു ചെല്ലക്കാറ്റിനോട് നീ ചൊല്ലു
വിണ്ണിൻ ദൂതുമായിതാ വന്നൂ രാജഹംസം (2)

(സോനാരേ സോനാരേ ....)

ദാഹത്തിൻ വേനലിൽ ഒരു തണ്ണീർപ്പന്തൽ
കാലത്തിൻ വീഥിയിൽ ഒരു മുല്ലപ്പന്തൽ
സ്നേഹത്തിൻ നൊമ്പരം താങ്ങില്ലീ നെഞ്ചകം ദേവതേ
പ്രിയരാഗമായ് ഒഴുകാൻ വരൂ
തുമ്പപ്പൂക്കളോട് നീ ചൊല്ലൂ തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ
നിന്നെ കാത്തിരിക്കുമീ തോഴൻ ഏകനല്ലേ (2)

(സോനാരേ സോനാരേ ....)

:
/ :

Queue

Clear