Song Category : Romantic

in album: Swantham

Enthinennariyilla (M)

  • 45
  • 1
  • 0
  • 3
  • 0
  • 1
  • 1

Singer : P Jayachandran
Lyrics : Vijayan East Coast
Music : M Jayachandran
Year : 2002

Lyrics

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പോഴോ നിന്നെയെനിക്കിഷ്ടമായി ....
ഇഷ്ടമായി ....
എന്നാണെന്നറിയില്ല, എവിടെയെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി...
എല്ലാം സ്വന്തമാക്കി, നീ സ്വന്തമാക്കി (എന്തിനെന്നറിയില്ല...)

ഇലകൾ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളിൽ വസന്തമായി
ഇതു വരെയില്ലാത്തൊരഭിനിവേശം
ഇന്നെന്റെ ചിന്തകളിൽ നീയുണർത്തി
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നിൽ നിന്നകലരുതേ (എന്തിനെന്നറിയില്ല...)

മിഴികളിൽ ഈറനായ് നിറയുമെൻ മൗനവും
വാചാലമായിന്നു മാറി
അഞ്ജിതമാക്കിയെൻ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണർത്തീ....
നീയെന്റെ പ്രിയസഖീ, പോകരുതേ
ഒരുനാളുംമെന്നിൽ നിന്നകലരുതേ (എന്തിനെന്നറിയില്ല...

:
/ :

Queue

Clear