Singer : Hariharan, KS Chithra
Lyrics : S Ramesan Nair
Music : Vidyasagar
Year : 1998
മായികയാമം മധുചൊരിഞ്ഞു
ഏഴിളംപാലകൾ പൂവണിഞ്ഞു
ആത്മാനായകൻ എന്നു വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകൻ ഇന്നു വരുമോ
രാജഹംസമേ നീ പറയൂ .. പറയൂ...
( മായികയാമം ...)
ചൈത്രവാനിലെ ചന്ദ്രബിംബമേ
ഇന്ദുകാന്തമായ് ഉരുകുന്നു ഞാൻ
മുകിൽമറഞ്ഞ നിൻ കൂരിരുൾ മുഖം
സ്നേഹസൂര്യനെന്നറിഞ്ഞു ഞാൻ
എന്തിനെന്നിലെ സൗരഭരാഗം
തേടിവന്നു നീ
എന്തിനെന്നിലെ ജീവപരാഗം
തേടിവന്നു നീ
എന്നോടിനിയും പരിഭവമെന്തേ
എന്തേ...മിഴിയിൽ കോപം...
( മായികയാമം ... )
നിന്നെമാത്രമായ് കാത്തുനിൽപ്പു ഞാൻ
ഹൃദയമുണരുമീ താഴ്വരയിൽ
വസന്തഗീതമായ് തുളുമ്പി വീഴുമീ
പ്രണയവെണ്ണിലാമലർമഴയിൽ
മന്മഥ വീണാമർമ്മരമായ്
തുടിമഞ്ഞു വീഴുന്നു
ഒന്നുതൊടുമ്പോൾ കരളിലാകെയായ്
പൂങ്കുളിരു കോരുന്നു
എല്ലാമെല്ലാം പകർന്നു തരാനായ്
വരു നീ അഴകേ അരികിൽ...
( മായികയാമം ... )