Ormayilundenikinnum

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : P Jayachandran
Music : Balabhaskar
Year : 1988

Lyrics

ഓർമയിലുണ്ടെനിക്കിന്നുമോണം
ഓമലാളൊത്തൊരു ബാല്യകാലം (2)
പൂക്കളിറുത്തും, കളിച്ചും രസിച്ചുമായ്
പിന്നിട്ട സ്നേഹവസന്തകാലം
(ഓർമയിലുണ്ടെനിക്കിന്നുമോണം...)

മോഹങ്ങൾ പൂവിട്ട മോഹനനാളിലീ-
ഞങ്ങളിരുകരം കോർത്തിണക്കി (2)
ചിത്രശലഭങ്ങൾ എന്നപോലാർത്തി പൂണ്ടെത്ര
പൂവാടികൾ തേടിയില്ല (2) പൂക്കളിറുത്തുകൊണ്ടാർപ്പുവിളിച്ചും-
കൊണ്ടെത്ര പൂവാടികൾ തേടിയില്ല
(ഓർമയിലുണ്ടെനിക്കിന്നുമോണം...)

എന്നോ ഒരിക്കൽ ഞാനഞ്ചാറുപൂക്കളെൻ
തോഴിയെകാണാതെടുത്തനാളിൽ
ആട്ടെ,യെന്നൊരുവാക്കിൽ പരിഭവം കാട്ടി
മിണ്ടാതെ മാറിയകന്നുനിന്നു
എങ്കിലുമന്നുഞാൻ ഓർത്തതില്ലെൻ സഖി
എൻകരൾതാര് കവർന്നകാര്യം
(ഓർമയിലുണ്ടെനിക്കിന്നുമോണം...)

:
/ :

Queue

Clear