Singer : MG Sreekumar
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1998
കടമ്പനാട്ടു കാളവേല
മരമടി കൊടിതോരണം തൂക്കെടീ
വാലു വീശി കൊമ്പു കുലുക്കി
കുളമ്പടിക്കെന്റെ മാണിക്യാ
കെഴക്കുന്നെത്തിയ കൂട്ടരെ
വടക്കൻനാട്ടിലെ കൂട്ടരേ
പറപറക്കണൊരെതിരിന്നെന്തിന്
കരിമരുതിന്റെ വിരിനുകം...
മേലേ മാനത്തെ മരമടിയുടെ
ഉശിരു നോക്കട മാക്കോതേ
മാരിമുകിലിന്റെ ചേറു കലക്കി
പാഞ്ഞു പോകണതാരാണ്
ആദിത്യൻ ചേലുള്ള കാളേ
നിന്റെ ചുട്ടിക്കു പൊട്ടിട്ടതാരാണ്
ആവണക്കെണ്ണയുഴിഞ്ഞു തരാം
ആമാടപ്പൊന്നും പണിഞ്ഞു തരാം
പാടവരമ്പത്തു ഊയാലതിന്തകം
ആഞ്ഞു പറന്നുടനുന്നം
പിടിച്ചെന്റെ മാനം കാക്കണം നീ
മാണിക്യാ മാനം കാക്കണം നീ
കടമ്പനാട്ടു കാളവേല
മരമടി കൊടിതോരണം തൂക്കെടീ
വാലു വീശി കൊമ്പു കുലുക്കി
കുളമ്പടിക്കെന്റെ മാണിക്യാ...
കുന്നേല കണ്ടത്തുഴുതുമറിച്ച്
ചെളിപ്പത തട്ടിച്ചിതറി
പത്തു പണത്തിനു വാതുപിടിച്ച-
വനക്കരെ നോക്കി വാലും പൊക്കി
കുടമണി കിണി കിണിയാട്ടിപ്പാഞ്ഞൊരു
കാരിക്കാളേ
ഹെയ് മൂത്ത മുതുക്കൻ മൂരാച്ചികളേ തട്ടിയൊതുക്കിയ ചിങ്കച്ചാരേ
നുരച്ച കള്ളും നിറമുറ മുതിരയും
അരച്ചു നൽകാം വന്നാട്ടേ...
കടമ്പനാട്ടു കാളവേല
മരമടി കൊടി തോരണം തൂക്കി
നേർക്കു നേരെ നെഞ്ചു വിരിച്ച്
സട കൊടയണണെന്റന്തോണീ
കെഴക്കൂന്നെത്തിയ കൂട്ടരെ
വടക്കൂന്നെത്തിയ കൂട്ടരേ
പറപറക്കണ ചിങ്കത്തിനെന്തിനു
കരിമരുതിന്റെ വിരിനുകം...