Song Category : Film

in album: Chithini

Aaru Nee

  • 15
  • 0
  • 0
  • 0
  • 0
  • 0
  • 0

Music : Ranjin Raj
Lyrics : East Coast Vijayan
Singer : K S Harisankar

Lyrics

ആരു നീ ...ആരു നീ ..ആരാണു നീ
ആരു നീ ...ആരു നീ ..ആരാണു നീ

ആരാണ്‌ നീയെനിക്കോമലേ
ആരാണ് നീയെനിക്കാരോമലേ
ചിന്തകളിൽ എൻ രാഗ സ്വപ്നങ്ങളിൽ
എന്നിലെയെന്നെ ഉണർത്തും വികാരമേ
ആരു നീ...ആരു നീ...ആരാണ് നീ

അറിയാതെന്നാത്മാവിൽ
വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ
ഒരു ദുഃഖ ഗാനത്തിൻ ശ്രുതി
കേട്ടു വന്നെന്റെ
ചേതനക്കുണർവ്വു പകർന്നവളോ
ആരു നീ ..ആരു നീ.. ആരാണ് നീ
ആരാണ് നീയെനിക്കോമേലേ
ആരാണ് നീയെനിക്കാരോമലേ

ഹൃദയരഞ്ജിനിയാമെൻ പൊന്മണിവീണയിൽ
പുതിയൊരു രാഗം പകർന്നവളോ
താളം പിഴച്ചു നിലച്ചൊരെൻ ജീവനിൽ
മൃതസഞ്ജീവനിയായവളോ
ആരു നീ..ആരു നീ.. ആരാണ് നീ
ആരാണ്‌ നീയെനിക്കോമലേ
ആരാണ് നീയെനിക്കാരോമലേ

:
/ :

Queue

Clear