Singer : Sangeetha
Music : Balabhaskar
Year : 1988
കാറ്റിൽ ഇളം കാറ്റിൽ
മുളം തണ്ട് മൂളിയൊരു പാട്ട്..
പാട്ടിൻ പേരാറ്റിൽ
കുളിരാറ്റു വഞ്ചികളുലഞ്ഞു..
ഇടനെഞ്ചിൽ മോഹങ്ങൾ
ഇലചാന്തണിഞ്ഞു..
തിരുവോണ പാട്ടിൻ
ഒരു ചിന്തു മൂളി..
(കാറ്റിൽ)
താനേ പൂത്ത താഴമ്പൂവേ
കോടിപ്പാവ് തുന്നാമോ..
താളം ചേർത്തു ചേലിൽ ചാഞ്ഞു
ഓണപ്പാട്ട് പാടാമോ..
കരിമിഴിയിൽ നിനവ് എഴുതും വിരലുകളാൽ..
കവിതകൾ ഇന്നെഴുതും പുലരി
കുളികഴിഞ്ഞിളവെയിൽ.. പുടവയണിഞ്ഞൊരുങ്ങി
പടികടന്നിവിടുന്നു വരുമ്പോൾ..
പൊന്നോണപ്പൂ കരുതിടുവാൻ
മൂന്നാഴിപ്പൂ വേണം പൂമൊട്ടിനും..
(കാറ്റിൽ)
ആടിക്കാറ് ഈറൻ മാറി
ഓണക്കോടി ചൂടുമ്പോൾ..
താഴെ കാവിൽ ഊഞ്ഞാലാടാൻ
പൊന്നിൻ ചിങ്ങം വന്നപ്പോൾ..
കരളിലെഴും കനവിൻ
കതിരും വയലുകളിൽ
ഇതുവരെയും കിളിയിറങ്ങിയില്ല..
കളകളരവമെഴും പുഴയിൽ അലകളിലിവർ
മധുമൊഴികൾ അതിനുമോതിയില്ല..
തുമ്പി തുള്ളാൻ തുമ്പ ചോട്ടിൽ
ഇന്നെന്തേ വന്നില്ല പൂ തുമ്പികൾ..
(കാറ്റിൽ)