Song Category : Film

in album: Nayanam

RATHRI MUZHUVAN M

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 1

Singer : Sivadas Varrier
Lyrics : Sabari.K.Ayyappan,
Music : Sivadas Varrier
Year : 2015

Lyrics

രാത്രി മുഴുവന്‍ മഴയായിരുന്നു
പ്രിയ കാമുകിയെ ഓര്‍ത്ത്‌ ഞാന്‍ ഇരുന്നു ...(2)
വാനത്തിന്‍ കൈവിരല്‍ മഴയായി ഭൂമിയെ
തൊട്ടു ചേര്‍ന്നലിഞ്ഞപ്പോള്‍ സുഖമായിരുന്നു ...
(രാത്രി മുഴുവന്‍ ...)

ഓർമ്മകൾ പൂക്കുമീ ശാദ്വല ഭൂമിയിൽ
മനസ്സും നിലാവും മുഖം നോക്കും വേളയിൽ ...(2)
ഒരുമിച്ചു നമ്മൾ ഓർമ്മയിൽ തിരഞ്ഞു
മഴമുകിൽ ചാർത്തിയ പ്രണയ കാലം ...
(രാത്രി മുഴുവന്‍ ...)

മോഹങ്ങളുരുകുമീ മഴനിലാവിൽ
ലജ്ജകൾ നനയും രസമുള്ള വേളയിൽ ...(2)
ഒന്നായ് ചേരാൻ കുളിരിൽ തിരഞ്ഞു
ഇനിയും കൊതിക്കുന്ന പ്രണയകാലം
(രാത്രി മുഴുവന്‍ ...)

:
/ :

Queue

Clear