Arodum Mindathe (M)

  • 87
  • 0
  • 0
  • 17
  • 0
  • 0
  • 0

Singer : K. J. Yesudas
Lyrics : Gireesh Puthenchery
Music : Johnson
Year : 1998

Lyrics

ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ..
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ... (2)
ഈറൻ‌നിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻ‌വിളി കേട്ടില്ലേ..മറുമൊഴി മിണ്ടിയില്ലേ..

കാതരമുകിലിന്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം.. (2)
വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞുകിനാവിൻ പൂത്താലം..
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ (ആരോടും മിണ്ടാതെ)

പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ
ചാരിയില്ലേ കാണാകാറ്റേ.. (2)
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാൻ നീ പോയില്ലേ
അലിവിൻ ദീപം പൊലിയുന്നു
എല്ലാം ഇരുളിൽ അലിയുന്നു (ആരോടും മിണ്ടാതെ)

:
/ :

Queue

Clear