Song Category : Film

in album: Pokkiriraja

Manikkakkallin D

  • 14
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Jassie Gift, Malathy, Ananthu
Lyrics : Kaithapram Damodaran Namboothiri
Music : Jassie Gift
Year : 2010

Lyrics

കാലിൽ താള ചിലമ്പണിഞ്ഞ്
കയ്യിൽ പൊന്നുടവാളേന്തി
കാർമുകിൽ കൂന്തലഴകുമായ്
ശ്രീലകത്തമ്മയാം ദേവി
മാളോരെ കാണാൻ എഴുന്നള്ളുന്നേ...

മാണിക്ക്യക്കല്ലിൽ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ
കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ
ഉലകം വെല്ലാൻ തറവിന്നുറവാൾ
പടവാളോ കൊയ്യുക നിൻ സ്വപ്നങ്ങളിനി
അമ്മയെൻ കൂടെയില്ലേ പരാശക്തിയെൻ കൂടെയില്ലേ
എന്നഭയമാം ദേവിയല്ലേ
ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ദളം
തകിലു കുഴലു ചെണ്ടമേളം
തുള്ളാട്ടം തുളുമ്പുന്നൊരുത്സവകാലം
കനലാട്ടം തിളങ്ങുന്നോരാഘോഷകാലം(2)
(മാണിക്യ....)

ശങ്കരിയല്ലേ ശ്രീഹരിയല്ലേ സാദോദരീ
ശ്രീപാർവതീ സാംബവിയല്ലേ
സുസ്മിതയല്ലേ സൗമിനിയല്ലേ
സീമന്തിനി സിന്ദൂരിണി സുന്ദരിയല്ലേ
മണ്ണിൽ വീഴും നിൻ കണ്ണീർക്കണങ്ങൾ
മാറത്തണിയുന്ന മണിമുത്താകും
മുത്തേ മുത്തെന്നു പേർ ചൊല്ലി വിളിയ്ക്കും
മാറിൽ ചേർത്തൊന്നു താരാട്ടും ഞാൻ
എൻ ജീവനായൊരേട്ടനല്ലേ
എന്നെ നീ അറിയാതെ പോയതെന്തേ
ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ദളം
തകിലു കുഴലു ചെണ്ടമേളം
തുള്ളാട്ടം തുളുമ്പുന്നൊരുത്സവകാലം
കനലാട്ടം തിളങ്ങുന്നോരാഘോഷകാലം(2)
(മാണിക്യ....)

തൊഴുതു നിൽക്കവേ തഴുകി വന്നു നീ
താങ്ങായും തുണയായും തണലു തന്നു നീ
തിരി തെളിഞ്ഞു പോയ് തളിരണിഞ്ഞു പോയ്
തങ്കക്കതിരഴകാകെ തുടിയുണർന്നു പോയ്
നെഞ്ചിൽ വിതുമ്പുന്ന സങ്കടച്ചിന്ത്
കോലക്കുഴലൂതും കാവടിച്ചിന്ത്
കണ്ണേ കണ്ണെന്നു കണ്ണട തേടി
കണ്ണീർക്കടവത്തൊരമ്മയുണ്ട്
ഇന്നു നീയെൻ കൂടെയില്ലെങ്കിലും
നനവൂറും ഓർമ്മകൾ ഏറെയില്ലേ
ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ദളം
തകിലു കുഴലു ചെണ്ടമേളം
തുള്ളാട്ടം തുളുമ്പുന്നൊരുത്സവകാലം
കനലാട്ടം തിളങ്ങുന്നോരാഘോഷകാലം(2)
(മാണിക്ക്യ....)

:
/ :

Queue

Clear