Song Category : Film

in album: Kavyam

Niram niram. Dute

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Ganesh Sundaram
Lyrics : Sudhamshu
Music : Kaithapram Vishwanathan
Year : 2009

Lyrics

നിറം നിറം ഒരു നൂറു നിറം
കണ്ടു നിൽക്കാൻ എന്തു രസം
സുഖം സുഖം കുളിരഴകിൽ
പുതയ്ച്ചു നിൽക്കാൻ എന്തു സുഖം
പൊൻവെയിൽ ചില്ലയിൽ മഞ്ഞു നേർത്തുള്ളിയായ്
ഓരോമന സൂര്യനെ നെഞ്ചിലേറ്റാൻ എന്തു രസം
(നിറം നിറം...)

ഇതു വസന്തമോ ഹിമജലതരംഗമോ
മെല്ലെ വിടരുമീ മിഴികളിൽ
പ്രണയമോ പറയൂ സഖീ
ഈ ചന്ദ്രകയുടെ പൂമഞ്ചലിൽ
പൂന്തളിരിളകിയ താരുണ്യമായ്
ഇതിലെ വരുമോ പ്രാണസഖീ
എന്റെ മാത്രമായ് വരുമോ
(നിറം നിറം...)

ഇനി എനിക്കു നീ ഇനി മുതൽ നിനക്കു ഞാൻ
ഈ പുഴകളും പൂക്കളും തെന്നലും സ്വന്തമായ്
ഈ താഴ്വരയുടെ സൗന്ദര്യവും
ഈ മലനിരയുടെ സൗന്ദര്യവും
അറിയാമൊഴിയിൽ പാടുകയായ്
സ്നേഹയാമമുണരുകയായ്
(നിറം നിറം...)

:
/ :

Queue

Clear