Singer : Unni Mukundan
Lyrics : Ratheesh Vega, Unni Mukundan
Music : Ratheesh Vega
Year : 2016
ഈ.. നിനവറിയാതെ ..
ഈ.. കനവറിയാതെ ..
അനുരാഗം.. പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം
ഒരു കാറ്റായ് മനമേ നീ..
എതിരേൽക്കാം ഓമലേ..
തേടും സ്വപ്നം പൂക്കും നേരം കൺമണീ
നിൻ ചൊല്ലാ മോഹം ചാരേ..
ഈ.. നിനവറിയാതെ ..
ഈ.. കനവറിയാതെ ..
അനുരാഗം.. പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം
ഓരോ നാളും നീയെൻ
അരികെ എന്നും അണയുമോ
ഈറൻ ചുണ്ടിൽ മെല്ലെ ..
തഴുകാം പതിയേ...
എൻ സ്നേഹരാഗമേ നീ
ഒരു നേർത്ത തെന്നൽ പോലെ
ആരാരും കാണാതെ കനവിൽ അരികേ
ഈ നിനവറിയാതെ ..
ഈ കനവറിയാതെ ..
അനുരാഗം.. പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം
ആരോ കാതിൽ ചൊല്ലീ
നീ എനിക്കായ് കാത്തിരുന്നു
മധുവൂറും പ്രണയം മെല്ലെ
നുകരാൻ ഇനിയും..
ഒരു നിലാ പെയ്ത രാവിൽ
കുളിർ മഞ്ഞുതുള്ളി പോലെ
ആരാരും കാണാതെ നിന്നിൽ അലിയാൻ..
ഈ.. നിനവറിയാതെ ..
ഈ.. കനവറിയാതെ ..
അനുരാഗം.. പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം
ഒരു കാറ്റായ് മനമേ നീ..
എതിരേൽക്കാം ഓമലേ..
തേടും സ്വപ്നം പൂക്കും നേരം കൺമണീ
നിൻ ചൊല്ലാ മോഹം ചാരേ..
ഈ.. നിനവറിയാതെ ..
ഈ.. കനവറിയാതെ ..
അനുരാഗം.. പുതുമഴ പോലെ
നീയെൻ മാറിൽ ചായും നേരം