Song Category : Film

in album: Nadan

Ethu Sundara M

  • 5
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Najim Arshad
Lyrics : Prabha Varma
Music : Ouseppachan
Year : 2015

Lyrics

ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ
ആനന്ദധാരയായി ആത്മാവിലപ്പൊഴെൻ
ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞൂ
ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ

ധും തന തക.. ധും തന ധും തന
ധുംധ ..ധുംധ..തന ധും തക ധോം
ധും തന തക ധും തന തക തോം
ധന ധും ധ ധന ധും ധ തകതോം തകതോം

നിന്റെ മിഴിയിലെ ആഴനീലിമ തൊട്ടെടുത്തെല്ലൊ
എന്റെ ഭാവന ഏഴുവാനങ്ങൾ പകർത്തീടുന്നൂ
നിന്റെ കനവിൻ ചെപ്പിലെ കുങ്കുമത്താലല്ലോ
എന്റെ കാമന നൂറു സന്ധ്യാദീപ്തി തീർക്കുന്നൂ

ഇല്ല നീയെന്നാകിലില്ല ഞാനുമീ വാഴ്‌വും
പിന്നെയെന്തുണ്ടാകും ഇരുളും മൃതിയുമല്ലാതെ
ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നൂ
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ

നിൻ നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ
എന്റെ ലോകമിതാകെ സൗരഭപൂർ‌ണ്ണമാവുന്നു
നിന്റെ തംബുരു ഇന്നുണർത്തും ശ്രുതികളാലല്ലോ
എന്റെ മൗന നഭസ്സു സംഗീതാർദ്രമാവുന്നു
ഇല്ല നീയെന്നാകിലില്ല സ്വപ്നവും ഞാനും
പിന്നെയെന്തുണ്ടാകുവാൻ നെടു നിദ്രയല്ലാതെ
ഏതു സുന്ദര സ്വപ്ന യവനിക നീക്കി നീ വന്നൂ
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നൂ
ആനന്ദധാരയായി ആത്മാവിലപ്പൊഴെൻ
ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞൂ...

:
/ :

Queue

Clear