Singer : M.G Sreekumar, Sujatha Mohan
Lyrics : Gireesh Puthenchery
Music : Mohan Sithara
Year : 2002
വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ
അരിവാളെവിടെ കുഴലിൽ പുത്തരിയായ്...
ഒരു മഴപ്പക്ഷി പാടുന്നൂ...
ചെറുമുളം തണ്ടു മൂളുന്നു...(2)
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം...
(ഒരു മഴപ്പക്ഷി പാടുന്നൂ...)
പ്രാവു പോലെ കുറു കുറുകയാണീ പൂവണിഞ്ഞ നെഞ്ചം
ഒരു കാറ്റു വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം (2)
ഒരു മാമയിലിൻ ചെറുപീലി കണക്കിനി
ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ
എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ്
ആഷാഡം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ...
(ഒരു മഴപ്പക്ഷി പാടുന്നൂ...)
വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ
അരിവാളെവിടെ കുഴലിൽ പുത്തരിയായ് (2)
ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ
ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ (2)
ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ
അമ്പിളി പോലെ വിളങ്ങിയതിന്നലെയോ
മാനത്തെ മാമ്പൂവും മാറത്തെ തേൻ കൂടും നീയെന്റെ കൂട്ടിനല്ലാ...
(ഒരു മഴപ്പക്ഷി പാടുന്നൂ...)