Song Category : Film

in album: Ravanaprabhu

Thakilu Pukilu

  • 21
  • 0
  • 0
  • 6
  • 0
  • 0
  • 0

Singer : Sreeram, Swarnalatha
Lyrics : Gireesh Puthenchery
Music : Suresh Peters
Year : 2001

Lyrics

ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ (2)
ഏ മാരിയപ്പാ ഏ തെരയിഴുക്ക്
ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്

ഹേ സടക് സടക് സടക് സടക്
സടക് സടക് ഹേയ്
ഹേയ് യായീ ഹേയ് യായീ (2)

തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ
സടക് സടക്
ഹേയ് സടക് സടക്
പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
സടക് സടക്
ഹേയ് സടക് സടക് ഹേയ്
അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം (2)
തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
താളം തുള്ളാൻ ആശ
അമ്മാടിയേ ആശ
എടീ എപ്പോവുമേ ആശാ
ഹര ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)

കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
കളിയാടും കാവടി തൻ കുംഭമേളം
എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കത്തും സൂര്യൻ.
തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ ആശ
എട് പൂക്കാവടി ആശാ
ചൊല്ലൂ മച്ചാ മച്ചാ
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)

തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ തന്തന തന്തന താ (2)
കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല
എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റും കടലും
ആമാ ആമാ
എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും
തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ ആശ
എട് പൂക്കാവടി ആശാ
ചൊല്ലൂ മച്ചാ മച്ചാ
ഹരോ ഹരോ ഹര
വാ വാ വേലവനേ വള്ളി നായകനേ (2)
(തകിലു പുകിലു....)

:
/ :

Queue

Clear