Song Category : Film

in album: Vismayathumbathu

Mizhikalkkinnu (D)

  • 18
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Vijay Yesudas,Sujatha
Lyrics : Kaithapram
Music : Ouseppachan
Year : 2004

Lyrics

മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ....
മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ..
ഒരു മായാജാലപ്പെൺകൊടിയായ്
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ... കാണാമോ...(മിഴികൾക്കിന്നെന്തു...)

എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ
എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ
കേട്ടില്ലെന്നാലും കാതോരത്തവളില്ലേ
ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം
ആത്മാവിൻ സാന്ത്വനമായ് വന്നവനേ
പറയൂ ഞാനെവിടെ ഞാനെവിടെ ....(മിഴികൾക്കിന്നെന്തു...)

മൂകരഹസ്യങ്ങൾ ഒരു നാൾ വെളിവാകും
മായിക മൗനങ്ങൾ രാഗാലാപ സ്വരമാകും
ഇഷ്ട വസന്തങ്ങൾ ഇനിയും വരവാകും
വിടരും പൂവുകളിൽ ദേവീ നിൻ രൂപം
ഒരു സ്നേഹത്തിന്നാഴവുമായെന്നരികത്തു നിൽക്കും നിങ്ങടെ
നിന്നുടെയുള്ളിന്നുള്ളിലൊരിടമുണ്ടെങ്കിൽ ഞാനവിടെ
അറിയൂ ഞാനവിടെ ഞാനവിടെ (മിഴികൾക്കിന്നെന്തു...)

:
/ :

Queue

Clear