Singers : M G Sreekumar, Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999
വെള്ളോട്ട് കിണ്ണത്തിൽ വെണ്ണിലാവ്..
വേളിപ്പെണ്ണാളിന്റെ പൂങ്കിനാവ്.. (2)
കണ്ടാലും കണ്ടാലും മതി വരില്ല
തീർന്നാലും തീർത്താലും തീരുകില്ല
പാലോലും പൂനിലാവ്..
(വെള്ളോട്ട് കിണ്ണത്തിൽ)
വെള്ളാരം കുന്നിലെ വെള്ളി വിളക്കല്ലേ
ആരാരും കാണാത്ത മാടപ്രാവല്ലേ..
എന്തിനെന്റെ മൺകൂടിൻ ചില്ലുവാതിലിൽ
മെല്ലെ മെല്ലെ വന്നെന്നെ വിളിച്ചുണർത്തി.. (2)
മണിമച്ചകമേ തിരി നീ
ശരറാന്തലിതാമിഴി പൂട്ടി
കുളിരമ്പിളി തുന്നണ തൂവൽ
കമ്പിളി കൊണ്ട് വരൂ പെണ്ണേ..
(വെള്ളോട്ട് കിണ്ണത്തിൽ)
കല്യാണ പെണ്ണാളേ കൂട്ടിനൊരുക്കാനായി
രാത്തിങ്കൾ തട്ടാരേ.. താലി പണിഞ്ഞില്ലേ..
മഞ്ഞണിഞ്ഞ മാമ്പൂവേ.. കോടി നെയ്തില്ലേ..
നല്ല ചാന്ത് സിന്ദൂരം ഒരുക്കിയില്ലേ.. (2)
ഒരു കുഞ്ഞ് കൊതുമ്പ് തുഴഞ്ഞ്..
തുഴ തെന്നിയകന്നു കഴിഞ്ഞ്..
ഇനി എന്തിന് നിന്റെ നിലവറയിൽ
നീ പൂത്തൊരു പൂ മൊട്ടായ്..
(വെള്ളോട്ട് കിണ്ണത്തിൽ)