Keralam Ente Keralam

  • 52
  • 0
  • 0
  • 18
  • 0
  • 0
  • 0

Music Director: Santhosh Varma
Lyricist: Shivani Shekhar
Singers: Arun P, Vandana B Sankar, Nidhi M Nair

Lyrics

കേരളം... കേരളം കേരളം
സഹ്യസാഗര
സുകൃതിയിൽ
പിറവി കൊണ്ടൊരു കേരളം!
ലോകമെങ്ങും കീർത്തി നേടിയ.
ദേവ സങ്കേതം
എന്റെ കേരളം എന്റെ കേരളം
ഇതെന്റെനാടാണെന്റെവീടാണമ്മ മലയാളം (2)
കേരളം... കേരളം കേരളം

കർണ്ണികാരപ്പുലരികൾ,
കനകവർണ്ണം ചാർത്തിടും
കവന സുരഭില ശ്രീലയാണെ
ന്നമ്മ മലയാളം
കഥകളിപ്പദമുദ്രകൾ,
കടത്തനാടൻ ചുവടുകൾ
കടൽ കടന്നൊരു
പെരുമയാണെൻ പുണ്യമലയാളം.
ഇതെന്റെനാടാണെന്റെവീടാണമ്മ മലയാളം (2)
കേരളം... കേരളം കേരളം

കബനി ചാർത്തിയ കങ്കണം
,നിള പകർന്നൊരു പൈതൃകം
സ്വപ്നസുന്ദരതീരമാണെൻ
സ്നേഹ മലയാളം
വെള്ളിമേഘത്തളികയിൽ,
വെണ്ണിലാവിൻ ചിറകുകൾ
ചൈത്രവർണ്ണം ചാർത്തിയുണരും
നന്മ മലയാളം.
ഇതെന്റെനാടാണെന്റെവീടാണമ്മ മലയാളം (2)
കേരളം... കേരളം കേരളം

:
/ :

Queue

Clear