Singer : P.Unnikrishnan
Music : Balabhaskar
Year : 1988
ഓണനിലാവിൻ ഓർമകളിൽ
ഒരൂഞ്ഞാലൂഞ്ഞാല്.. ഒരോമനയൂഞ്ഞാല്..
അയലത്തെ ഇമ്പങ്ങൾ മുത്തിപ്പിലാവിന്മേൽ
ആടാൻ കെട്ടിയൊരൂഞ്ഞാല്
പൊന്നാവണിയൂഞ്ഞാല്.. (2)
(ഓണനിലാവിൻ)
വാർമുടി രണ്ടായി പകുത്തു പിന്നി
വാലിട്ടു നക്ഷത്ര കണ്ണെഴുതി.. (2)
താഴം പൂ ചന്തമായി ചേർന്നിരുന്നാടിയ
താമര കൗതുകമേ നീയോ
ഇന്നുമെൻ കവിതയിൽ തോരാതെ പാടുന്ന
കിളിമകളായി കളമൊഴിയായി..
(ഓണനിലാവിൻ)
സ്വപ്നങ്ങൾ എങ്ങോ മറന്നു വച്ചു
സ്വന്തമായി കണ്ണീരു മാറ്റി വച്ചു.. (2)
ഏഴേഴു വർണ്ണങ്ങൾ മാറിൽ പടർത്തിയൊരേകാന്ത ശാലീനമേ
നീ എങ്ങോ ദൂരെയെൻ ഇരുളിലും മോതിരം മാറുന്ന
പുലരൊളിയായി.. പൂമകളായി..
(ഓണനിലാവിൻ