Song Category : Festival

in album: Onnappattu

Paayippatte

  • 8
  • 0
  • 0
  • 1
  • 0
  • 0
  • 0

Singers : M G Sreekumar, Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999

Lyrics

പായിപ്പാട്ടെ പീലിച്ചുണ്ടൻ
കാണെ കാണാ കന്നിചുണ്ടൻ
തിത്തിത്താരം തത്തിപ്പായും ചിറ്റോളം (2)

മുന്നേ മുന്നേ മിന്നിപ്പോണേ മിന്നായ ചുരുളൻ..
ചുറ്റി വിടാമെടാ ചേനച്ചാരെ ചിങ്കാരചുണ്ടൻ..
നിലയറ്റ ജലച്ചുരുളാക്കി
നിനവിൻ്റെ നയമ്പ് പിടിക്കാം.. (2)
അമരത്തൊരു കാറ്റു കിതച്ചു കുതിക്കണ് തിത്തി തിമൃത തെയ്..

(പായിപ്പാട്ടെ പീലിച്ചുണ്ടൻ)

പൂച്ചിലമ്പും ചുറ്റികെട്ടി പാകൊത്തുമ്പിൽ കേറിപ്പറ്റി
ചാറ്റി വീഴും മാരിക്കോളുണ്ടേ..
കുട്ടനാട്ടെ രാചെളി മണ്ണിൽ വിത്ത് കുത്തി പക്ഷികൾ പാടി
ചൂളം കുത്തും നടൻ പാട്ടുണ്ടേ.. (2)

ഒന്നാംമല കൊത്തീ ചില കല്ലൊന്നുരുട്ടി
എന്നിട്ടും കണ്ടീല പൊന്നൂയല് വള്ളി (2)

(പായിപ്പാട്ടെ പീലിച്ചുണ്ടൻ)

തിതിത്താരാ തിതിത്തെയ് തിതിത്താരാ
തിതിത്തെയ് തിതിത്താരാ തിതിത്തെയ്

പുഞ്ച കൊയ്യും തത്തമ്മയ്ക്കും
പീലി വാലി പൂവാലിക്കും
കൂട്ടിരിക്കാൻ കുക്കു കുയിലുണ്ടേ
കാക്കിരശ്ശി കോലം കെട്ടാൻ
കാട്ടുമാക്കാൻ കങ്കണമേറ്റി
താളം കൊട്ടാൻ താറാകൂട്ടങ്ങൾ.. (2)

രണ്ടാംമല കൊത്തീ ചില കല്ലൊന്നുരുട്ടി
എന്നിട്ടും കണ്ടീല പൊന്നൂയല് വള്ളി (2)

(പായിപ്പാട്ടെ പീലിച്ചുണ്ടൻ)

മുന്നേ മുന്നേ മിന്നിപ്പോണേ മിന്നായി ചുരുടൻ
ചുറ്റി വിടമെടാ ചേനച്ചാരെ ചിങ്കാരചുണ്ടൻ..
നിലയറ്റ ജലച്ചുരുളാക്കി
നിനവിൻ്റെ നയമ്പ് പിടിക്കാം.. (2)
അമരത്തൊരു കാറ്റു വിതച്ചു കുതിക്കണ് തിത്തി തിമൃദതെയ്

(പായിപ്പാട്ടെ പീലിച്ചുണ്ടൻ)

:
/ :

Queue

Clear