Song Category : Film

in album: Mohabbath

Kanaka Lipiyil

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Unni Menon
Lyrics : Valayar Sarathchandra Varma
Music : S Balakrishnan
Year : 2011

Lyrics

കനകലിപിയിൽ ഈ ഉലകിൻ
തളിരിലെഴുതുമീരടിയിൽ
കവിതയായൊരു ജീവിതമെ
വിളറി വിധിയിലാഴുകയോ
സ്വരം ലയം വിങ്ങുകയോ
സ്വയം സ്വയം തേങ്ങുകയോ
(കനകലിപിയിൽ ...)

ഉള്ളിൽ ഉദയശോഭയിൽ
പെയ്ത പുലരിയാണു നീ
ജന്മ ഹരിതവാടിയിൽ
വന്ന ശലഭമാണ് നീ
പിന്നെയെന്തിനിങ്ങനെ
പകയിലുരുകി വേടയിൽ
പൊള്ളലുള്ള വേനലിൻ
കനലു ചിതറി പാതയിൽ
വെയിൽ കിളി മായുകയോ
മുകിൽ കുടം ചോരുകയോ
(കനകലിപിയിൽ ...)

നല്ല പിറയുമായ് വരും
സ്നേഹവചനമാണ് നീ
നന്മയരുളിയെന്നുമീ
നാദമധുരമാണ് നീ
പിന്നെയെന്തിനീ വിധം
ഇടറി വഴുതി മാറി നീ
കണ്ടു കണ്ടു നിന്നൊരീ
കനവിലഴലു തൂകി നീ
പകൽ കളം മങ്ങുകയോ
ഇരുൾ കനം കൂടുകയോ
(കനകലിപിയിൽ ...)

:
/ :

Queue

Clear