Singer : Sangeetha
Music : Balabhaskar
Year : 1988
ഓർമയിലുണ്ടെനിക്കിന്നുമോണം
ഓമൽക്കിനാക്കൾതൻ ബാല്യകാലം.. (2)
പൂക്കളിറുത്തും, കളിച്ചും രസിച്ചുമായ്
പിന്നിട്ട സ്നേഹവസന്തകാലം..
(ഓർമയിലുണ്ടെനിക്കിന്നുമോണം)
മോഹങ്ങൾ പൂവിട്ട മോഹനനാളിലീ
ഞങ്ങളിരുകരം കോർത്തിണക്കി.. (2)
ചിത്രശലഭങ്ങൾ എന്നപോലാർത്തി പൂണ്ടെത്ര
പൂവാടികൾ തേടിയില്ല.. (2)
പൂക്കളിറുത്തുകൊണ്ടാർപ്പുവിളിച്ചു
കൊണ്ടെത്ര പൂവാടികൾ തേടിയില്ല
(ഓർമയിലുണ്ടെനിക്കിന്നുമോണം)
എന്നോ ഒരിക്കൽ ഞാനഞ്ചാറുപൂക്കളെൻ
തോഴനെകാണാതെടുത്തനാളിൽ.. (2)
ആട്ടെയെന്നൊരുവാക്കിൽ പരിഭവം കാട്ടി
മിണ്ടാതെ മാറിയകന്നുനിന്നു.. (2)
എങ്കിലുമന്നുഞാൻ ഓർത്തതില്ലെൻ പ്രിയൻ
എൻ കരൾതാര് കവർന്നകാര്യം..
(ഓർമയിലുണ്ടെനിക്കിന്നുമോണം)