Song Category : Film

in album: Veendumm

Onnum Parayuvan F

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Lyrics : East Coast Vijayan
Music : Ranjin Raj
Singers : Rimi Tomi

Lyrics

ഒന്നും
ഒന്നും പറയുവാനാളല്ല ഞാൻ - വെറും
വഴിയാത്രയിൽ കണ്ട പഥികർ മാത്രം - നമ്മൾ
വഴിയാത്രയിൽ കണ്ട പഥികർ മാത്രം
ഇനിയൊരു യാത്രയിൽ കാണാതിരുന്നെങ്കിൽ
എന്ന് ഞാൻ വെറുതെ നിനച്ചു പോയി
വെറുതെ നിനച്ചു പോയി
ഒന്നും
ഒന്നും പറയുവാനാളല്ല ഞാൻ - വെറും
വഴിയാത്രയിൽ കണ്ട പഥികർ മാത്രം - നമ്മൾ
വഴിയാത്രയിൽ കണ്ട പഥികർ മാത്രം


പോവുക മുന്നോട്ട് നിന്നിഷ്ടങ്ങൾക്ക്
കൂട്ടായ്, സ്വയം സംതൃപ്തി കണ്ടെത്തുക
ഞാനില്ലാതെയും ഞാനറിയാതെയും
ഇല്ല, വരില്ലെൻ നിഴൽപോലും എവിടെയും
എന്റെ നിഴൽപോലും എവിടെയും

ഒന്നും
ഒന്നും പറയുവാനാളല്ല ഞാൻ - വെറും
വഴിയാത്രയിൽ കണ്ട പഥികർ മാത്രം - നമ്മൾ
വഴിയാത്രയിൽ കണ്ട പഥികർ മാത്രം

സ്വപ്‌നങ്ങൾ നിന്നെ തലോടിയുറക്കട്ടെ
സൗഭാഗ്യമെങ്ങും സുഗന്ധം വിതറട്ടെ
നിമിഷങ്ങൾ വർണാഭമായ്‌ മാറട്ടെ
ജീവിതം സുന്ദര സുരഭിലമാകട്ടെ
നേരുകയാണ് ഞാൻ ഭാവുകങ്ങൾ പ്രിയാ
നേരുകയാണ് ഞാൻ ഭാവുകങ്ങൾ

ഒന്നും
ഒന്നും പറയുവാനാളല്ല ഞാൻ - വെറും
വഴിയാത്രയിൽ കണ്ട പഥികർ മാത്രം - നമ്മൾ
വഴിയാത്രയിൽ കണ്ട പഥികർ മാത്രം
ഇനിയൊരു യാത്രയിൽ കാണാതിരുന്നെങ്കിൽ
എന്ന് ഞാൻ വെറുതെ നിനച്ചു പോയി
വെറുതെ നിനച്ചു പോയി

:
/ :

Queue

Clear