Song Category : Film

in album: Noolpaalam

Thaliraadum Kaavilu

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Sudeep Kumar
Lyrics : Engandiyoor Chandrasekaran
Music : Vidhyadharan
Year : 2016

Lyrics

തളിരാടും കാവില് കൊതികൊള്ളും മോഹത്താൽ
കുളിർപാട്ടുകൾ പാടുന്നൊരു കിളിയുണ്ട് (2 )
വനവല്ലരി പൂക്കുമ്പോൾ അതിമോഹന സൗരഭ്യം
പടരുമ്പോൾ പാടുംപൂങ്കിളിയുണ്ട് (2 )
തളിരാടും കാവില് കൊതികൊള്ളും മോഹത്താൽ
കുളിർപാട്ടുകൾ പാടുന്നൊരു കിളിയുണ്ട്

വരമഞ്ഞൾ പൊടിതൂവും പൊൻപുലരിയിൽ തേൻ നുകരാൻ
കാരിയെഴുതിയ കണ്ണാലവൾ എത്താറുണ്ട് (2 )
മധുമാസരാവിന്റെ മധുരക്കിനാവുകളിൽ
പതിവായി പരിഭവമായ് നിൽക്കാറുണ്ട് (2 )
തളിരാടും കാവില് കൊതികൊള്ളും മോഹത്താൽ
കുളിർപാട്ടുകൾ പാടുന്നൊരു കിളിയുണ്ട്

:
/ :

Queue

Clear